Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണം വെളുപ്പിക്കൽ സംഘം. വിസയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കള്ളപ്പണ സംഘം വിദ്യാർത്ഥികളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം. സ്‌നാപ് ചാറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളാണ് വിദ്യാർത്ഥികളുമായി അടുക്കാൻ ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളിൽ നിന്നും രേഖകൾ ഇല്ലാതെ പണം വാങ്ങി വെളുപ്പിക്കാൻ ഉപയോഗിക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈ സംഘങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഒരിക്കലും ആവശ്യങ്ങൾക്കുള്ള പണം നേരിട്ട് കയ്യിൽ നൽകാതിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അക്കൗണ്ടുകളിലൂടെ മാത്രം പണമിടപാട് നടത്തുക. സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണമയക്കുന്നത് ഒഴിവാക്കണമെന്നും പണമിടപാടുകൾ സംബന്ധിച്ച രേഖകൾ കൈപ്പറ്റണമെന്നും പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തെ തുടർന്ന് ഐറിഷ് റെയിലിന് ചിലവ് 1.35 മില്യൺ യൂറോ. ഗ്രാഫിറ്റി നീക്കം ചെയ്യാനും ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ വർഷം 1.35 മില്യൺ യൂറോ ഐറിഷ് റെയിൽ ചിലവിട്ടെന്നാണ് കണക്കുകൾ. സാമൂഹ്യവിരുദ്ധരുടെ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നൂറിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാഫിറ്റി നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വർഷം റെയിൽവേ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. 1.1 മില്യൺ യൂറോ ആയിരുന്നു ഗ്രാഫിറ്റി നീക്കം ചെയ്യാൻ മാത്രം റെയിൽവേയ്ക്ക് ചിലവായത്. ട്രെയിനുകളുടെ ജനാലകളും ലൈറ്റുകളും ശരിയാക്കാനായി 7319 യൂറോയോളം റെയിൽവേയ്ക്ക് ചിലവായി എന്നാണ് കണക്കുകൾ.

Read More

ഡബ്ലിൻ: സഹോദരിമാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മുൻ പുരോഹിതന് ജയിൽ ശിക്ഷ വിധിച്ച് കോടതി. എട്ട് വർഷത്തെ തടവ് ശിക്ഷയാണ് 64 കാരനായ റിച്ചാർഡ് ബ്രണ്ണന് വിധിച്ചിരിക്കുന്നത്. മൂന്ന് സഹോദരിമാരെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് ശിക്ഷാവിധി. 1978 ജനുവരി മുതൽ 1981 ഡിസംബർവരെയാണ് റിച്ചാർഡ് സഹോദരിമാരെ പീഡനത്തിന് ഇരയാക്കിയത്. അന്ന് മുതിർന്ന സഹോദരിയ്ക്ക് 20 ഉം ഇളയ സഹോദരിയ്ക്ക് 9ഉം ആയിരുന്നു പ്രായം. സംഭവത്തിൽ സഹോദരിമാർ കോടതിയ്ക്ക് മുൻപാകെ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ശിക്ഷിച്ചത്.

Read More

ഡബ്ലിൻ: ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ കൗണ്ടികളിൽ ഇന്ന് മുന്നറിയിപ്പ്. നാല് കൗണ്ടികളാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മുന്നറിയിപ്പ് അവസാനിക്കും. ക്ലെയർ, ഗാൽവെ, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. നാല് കൗണ്ടികളിലും വാണിംഗ് ഇന്നലെ വൈകീട്ട് ഏഴ് മണി മുതലാണ് നിലവിൽ വന്നത്. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ മഴയും ഇടിമിന്നലും ഉണ്ടാകും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ കടലിൽ കുടുങ്ങിയ സഹോദരങ്ങളെ രക്ഷിച്ച് നഴ്സുമാർ. മൈനേഴ്‌സ്ടൗണിൽ ആയിരുന്നു സംഭവം. അഞ്ച് കുട്ടികളാണ് കടലിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കടലിൽ കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. എന്നാൽ ഉയർന്ന തിരമാലകളെ തുടർന്ന് ഇവർക്ക് കരയിലേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു. ഇത് കണ്ട രണ്ട് നഴ്‌സുമാർ ഉടനെ കോസ്റ്റ്ഗാർഡിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ കുട്ടികളെ രക്ഷിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. കോസ്റ്റ്ഗാർഡ് അഞ്ച് പേരെയും ആശുപത്രിയിലേക്ക് മാറ്റി. സമയോചിതമായ ഇടപെടലിൽ നഴ്‌സുമാരെ കോസ്റ്റ്ഗാർഡ് അഭിനന്ദിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ മരുന്നുകളും സേവനങ്ങളും സംബന്ധിച്ച വ്യാജ പരസ്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്‌സ് അസോസിയേഷനാണ് (ഐഎച്ച്‌സിഎ) ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇത്തരം പരസ്യങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎച്ച്‌സിഎ വ്യക്തമാക്കി. പ്രമുഖ ഡോക്ടർമാരുടെയും ആശുപത്രികളുടെയും പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. തടി കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ പരസ്യം ഉൾപ്പെടെ പ്രമുഖ ഡോക്ടർമാരുടെ പേരുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ വ്യാപകമായി ഐഎച്ച്‌സിഎയിൽ പരാതി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഐഎച്ച്‌സിഎ മുന്നറിയിപ്പ് നൽകിയത്. പ്രമുഖ ഡോക്ടർമാരുടെ പേരിലുള്ള പരസ്യങ്ങൾ പൊതുജനങ്ങളിൽ വിശ്വാസമുണർത്തും. ഈ തന്ത്രം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങൾ വ്യാജ മരുന്നുകൾ വിൽപ്പന നടത്തുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ പ്രാദേശിക ഫാർമസികളെ ആശ്രയിച്ച് ജനങ്ങൾ. പല രോഗങ്ങൾക്കും ഡോക്ടർമാർക്ക് പകരം ഫാർമസിസ്റ്റുകളുടെ ഉപദേശമാണ് ആളുകൾ തേടുന്നത്. സമഗ്രമായ പഠനത്തിന് ശേഷം ഫാർമസി യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടായിരം പേരിലായിരുന്നു പഠനം. ഇവരിൽ പലരും ഇപ്പോഴും ജനറൽ പ്രാക്ടീഷണർമാരുടെ അപ്പോയ്ന്റ്‌മെന്റിനായി കാത്തിരിക്കുകയാണെന്ന് ഫാർമസി യൂണിയൻ വ്യക്തമാക്കുന്നു. ഈ കാലതാമസമാണ് ആളുകളെ ഫാർമിസ്റ്റുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പത്തിൽ ഒൻപത് പേരും ഇത്തരത്തിൽ ഫാർമസിസ്റ്റുകളുടെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ കഴിക്കുന്നത്. നടുവേദന, മൈഗ്രൈൻ തുടങ്ങിയ രോഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ പേർ ഫാർമസിസ്റ്റുകളെ ആശ്രയിക്കുന്നത്.

Read More

ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അയർലന്റിലെ കൗണ്ടികളിൽ മുന്നറിയിപ്പ്. ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവെ എന്നീ കൗണ്ടികളിലാണ് ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ നാളെ രാവിലെ ഏഴ് മണിവരെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇടിമിന്നലിന് പുറമേ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇതേ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഡ്രൈവിംഗിന് തടസ്സം നേരിടാം. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സാഹചര്യം രൂക്ഷമാക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ 364 പേർക്കാണ് കിടക്കകളുടെ അപര്യാപ്തതയെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകുന്നത്. നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 226 പേർ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. വാർഡിൽ കഴിയുന്ന 138 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെ 83 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. കോർക്ക് ആശുപത്രിയിൽ 40 പേർക്കും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 39 പേർക്കും കിടക്കകൾ ആവശ്യമാണ്.

Read More

ഡെറി: ഡെറിയിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. 28 കാരിയാണ് സംഭവത്തിലെ പ്രതി. ഗുരുതര ആക്രമണം നടത്തിയെന്ന കുറ്റമാണ് യുവതിയ്‌ക്കെതിരെ കോടതി ചുമത്തിയത്. ഇന്ന് രാവിലെ യുവതിയെ പോലീസ് ഡെറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു നടപടി. ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കും യുവതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.

Read More