വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ പരമ്പരാഗത അമ്പെയ്ത്ത് ചടങ്ങ് നടക്കും. ന്യൂഇയർ ദിനത്തിൽ വെക്സ്ഫോർഡിലെ ഹൂക്ക് ലൈറ്റ്ഹൗസിൽ ആണ് പരിപാടി നടക്കുക. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആചാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഡൺബ്രോഡി ആർച്ചേഴ്സിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. കടലിലേക്ക് അമ്പുകൾ എയ്യും. 1687 മുതലാണ് പുതുവത്സര ദിനത്തിൽ അമ്പെയ്യുന്ന പാരമ്പര്യത്തിന് തുടക്കമായത്. ജലയാശയങ്ങൾക്ക് മേലുള്ള അധികാരം കാണിക്കുന്നതിന് വേണ്ടിയാണ് കടലിലേക്ക് അമ്പെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്.
Discussion about this post

