ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ട്രെയിൻ യാത്രയ്ക്ക് തടസ്സം നേരിടും. അവധി ദിനങ്ങളിൽ ചില ട്രെയിനുകൾ സർവ്വീസ് നടത്തില്ലെന്ന് റെയിൽ വേ അറിയിച്ചു. ഡബ്ലിൻ, ലൗത്ത്, ഗാൽവെ എന്നീ പ്രദേശങ്ങളിൽ സങ്കീർണമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് ട്രെയിൻ സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്.
ഈ വരുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ട്രെയിൻ സർവ്വീസുകൾ മുടങ്ങുക. കനോലിയ്ക്കും ഹൗത്തിനും ഇടയിലെ ഡാർട്ട് സർവ്വീസും ഡബ്ലിനും ദ്രോഗെഡയ്ക്കും ഇടയിലെ കമ്യൂട്ടർ റെയിൽ സർവ്വീസും മുടങ്ങും. ട്രെയിൻ ടിക്കറ്റുകൾ യാത്രികർക്ക് ഡബ്ലിൻ ബസിലും ഗോ അഹെഡിലും പ്രയോജനപ്പെടുത്താം. അധിക ബസ് സർവ്വീസുകളും ഈ ദിനങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

