ന്യൂഡൽഹി : ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ പാകിസ്ഥാന് ‘ദൈവിക സഹായം’ ലഭിച്ചുവെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ പ്രതിരോധ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ . ഇസ്ലാമാബാദിൽ നടന്ന ദേശീയ ഉലമ സമ്മേളനത്തിലാണ് അസിം മുനീറീന്റെ പരാമർശം . ഖുറാനിൽ നിന്നുള്ള നിരവധി വാക്യങ്ങൾ പാരായണം ചെയ്ത ശേഷമായിരുന്നു മുനീറിന്റെ ഈ പ്രസ്താവന.
‘ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ സായുധ സേനയ്ക്ക് “ദൈവിക ഇടപെടൽ” ലഭിച്ചു . ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു. 1,400 വർഷങ്ങൾക്ക് മുമ്പ് അറബ് മേഖലയിൽ (ഇന്നത്തെ സൗദി അറേബ്യ) പ്രവാചകൻ സ്ഥാപിച്ച രാഷ്ട്രത്തിനും പാകിസ്ഥാനും സമാനതകൾ ഉണ്ട്. ലോകത്ത് 57 ഇസ്ലാമിക രാജ്യങ്ങളുണ്ട്. അവയിൽ, “ഹറമൈൻ ഷെരീഫൈനിന്റെ (മക്കയെയും മദീനയെയും പരാമർശിക്കുന്ന) സംരക്ഷകരാകാനുള്ള ബഹുമതി ദൈവം നമുക്ക് നൽകിയിട്ടുണ്ട് . ണ്ടെന്നും” അസിം മുനീർ പറഞ്ഞു.
തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ വേണോ പാകിസ്ഥാൻ വേണോ എന്ന് അഫ്ഗാനിസ്ഥൻ തീരുമാനിക്കണം. അതിർത്തി കടന്ന് നുഴഞ്ഞുകയറുന്ന ഭീകര ഗ്രൂപ്പുകളിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണെന്നും അസിം മുനീർ പറഞ്ഞു.

