ഓഫ്ലേ: ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഓഫ്ലേയിലെ ചാർലെവില്ലെ കാസിലും. ട്രിപ്പ് അഡൈ്വസറിന്റെ ഏറ്റവും ഭയാനകമായ ഹാലോവീൻ ഡെസ്റ്റിനേഷനുകളിൽ എട്ടാം സ്ഥാനത്താണ് കാസിലുള്ളത്. ഈ കൊട്ടാരത്തിൽ ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
സന്ദർശകർക്ക് ഇവിടെ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇവിടെയെത്തുന്ന പലർക്കും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1861 ഏപ്രിലിൽ കൊട്ടാരത്തിൽ എട്ട് വയസ്സുള്ള പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് കൊട്ടാരത്തെക്കുറിച്ച് ഭീതി പടർത്തുന്നത്.
ചാർലെവില്ലെ പ്രഭുവിന്റെ മൂന്നാമത്തെ മകളാണ് കൊല്ലപ്പെട്ട ഹാരിയറ്റ്. ഇവളുടെ മരണത്തിന് ശേഷം കൊട്ടാരത്തിൽ നിന്ന് ചിരിയും നിലവിളിയും കരച്ചിലും കേട്ടതായി പ്രദേശവാസികൾ പറയുന്നു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടിയെ ഇവിടെ കണ്ടതായും ചിലർ അവകാശപ്പെടുന്നു.

