ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു.
തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരിപീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് വെസ്റ്റ് ഡബ്ലിനിൽ വ്യാപക പ്രതിഷേധം തുടരുന്നത്. ഇന്നലെ സിറ്റി വെസ്റ്റ് കോംപ്ലക്സിൽ ആയിരുന്നു ജനരോഷം ആളിപ്പടർന്നത്. ഇവിടെ ആരംഭിച്ച പ്രതിഷേധം വലിയ അക്രമ സംഭവങ്ങൾക്ക് കാരണമായി. പോലീസ് വാൻ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. പോലീസുകാർക്ക് നേരെ പടക്കമേറും ഉണ്ടായി.
Discussion about this post

