ലിമെറിക്ക്: വിരമിക്കൽ പ്രഖ്യാപിച്ച് ഹർലിംഗ് താരം ഡെക്ലാൻ ഹാനൻ. ഇന്റർ കൗണ്ടി ഹർലിംഗിൽ നിന്നാണ് അദ്ദേഹം വിമരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു അഞ്ച് തവണ ഓൾ അയർലൻഡ് കിരീടം നേടിയ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ലിമെറിക്ക് ട്രീറ്റിയോടെ അഡാരെ ക്ലബ്ബിന്റെ അംഗമാണ് അദ്ദേഹം. ക്ലബ്ബിന്റെ വെബ്സൈറ്റിലൂടെ ആയിരുന്നു അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലിമെറിക്കിനെ 15 വർഷം പ്രതിനിധീകരിച്ച ശേഷം ഇന്റർ കൗണ്ടി ഹർലിംഗിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ലിമെറിക്ക് ജേഴ്സി ധരിക്കാനും, കൗണ്ടിയെ പ്രതിനിധീകരിക്കാനും, ഞാൻ സ്നേഹിക്കുന്ന ആളുകളുമായി ഏറ്റവും ഉയർന്ന നേട്ടങ്ങൾ പങ്കിടാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്. കുട്ടിക്കാലം മുതൽ ഹർലിംഗ് ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അത് എന്നെ പരീക്ഷിച്ചു, അത് എന്നെ വിനയാന്വിതനാക്കി, എന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്ന നിമിഷങ്ങൾ അത് എനിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

