- ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ; ലക്ഷ്യമിട്ടത് ഇറാനിയൻ മിസൈൽ സംഭരണ കേന്ദ്രങ്ങളെയും , കമാൻഡ് സെന്ററുകളെയും
- ഡബ്ലിൻ സെൻട്രൽ ഉപതിരഞ്ഞെടുപ്പ്; ജോൺ സ്റ്റീഫൻസിനെ നാമനിർദ്ദേശം ചെയ്യാൻ ഫിയന്ന ഫെയിൽ
- ബംഗോറിലെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്
- മെട്രോലിങ്ക് പദ്ധതി സ്ഥലം ഇല്ലാതാക്കും; നടപടി വേണമെന്ന് ജിഎഎ അംഗങ്ങൾ
- കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ അനാസ്ഥ ; പഴുപ്പ് നിറഞ്ഞ കാലിൽ ശസ്ത്രക്രിയ , ഒടുവിൽ കാൽ മുറിച്ചു മാറ്റി
- സ്കൂൾ ബസ് ഡ്രൈവർമാരുടെ പ്രായപരിധി ഉയർത്തി
- പശ്ചിമേഷ്യൻ യുദ്ധം ; ഗൾഫ് രാജ്യങ്ങളിലെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിൽ
- മിനിറ്റില് 700 ബുള്ളറ്റ്, 1000മീറ്റര് റേഞ്ച്; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ പരിചരണം നൽകുന്നതിനുള്ള ജിപി ഡോക്ടർമാരുടെ എണ്ണം പര്യാപ്തമല്ലെന്ന് നിരീക്ഷണം. ഐറിഷ് കോളേജ് ഓഫ് ജിപിയാണ് ഇത് സംബന്ധിച്ച നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്. ജനസംഖ്യ വർധിക്കുന്നതിനാൽ രാജ്യത്ത് കൂടുതൽ ജിപി ഡോക്ടർമാർ ആവശ്യമാണെന്നാണ് വിവരം. രാജ്യത്ത് ജിപി ഡോക്ടർമാരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായി. ഇതിനൊപ്പം ജനസംഖ്യയിൽ 9 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. അതിനാൽ ഭാവിയിൽ നിലവിലെ ജിപി ഡോക്ടർമാരുടെ സേവനം മാത്രം മതിയാകില്ലെന്നാണ് ഐറിഷ് കോളേജ് ഓഫ് ജിപി വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 4650 ജിപിമാരെ ഉള്ളൂ. എന്നാൽ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ 6,500 ൽ കൂടുതൽ ജിപി ഡോക്ടർമാരെങ്കിലും വേണം.
ഡബ്ലിൻ: ഡബ്ലിനിൽ കിടപ്പുമുറിയിലെ കിടക്കയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. 47 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇയാൾ കിടക്കയ്ക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടം മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. ഷെയ്ൻ ഗൂഡാൽ എന്ന വ്യക്തിയാണ് കേസിലെ പ്രതി. നോർത്ത് സർക്കുലർ റോഡിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിഭ്രാന്തരായ സമീപവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി എല്ലാവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
ഡബ്ലിൻ: തെക്കൻ ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായി ലഭിച്ചത് രണ്ടായിരത്തിലധികം അപേക്ഷകൾ. 145 കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായുള്ള അപേക്ഷകളാണ് അധികൃതർ സ്വീകരിക്കാൻ ആരംഭിച്ചിരുന്നത്. വാടകക്കാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പ്രതിമാസം 1,875 യൂറോവരെയാണ് കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകളുടെ വാടക. തെക്കൻ ഡബ്ലിനിലെ താലയിലാണ് വീടുകൾ ഉള്ളത്. 502 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് 145 വീടുകളുടെ പൂർത്തീകരണം.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 3.4 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓപ്പറേഷൻ താരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. താല ജില്ലാ ഡ്രഗ്സ് യൂണിറ്റാണ് പരിശോധന നടത്തിയത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് വാഹനം ഉൾപ്പെടെ ആറ് കാറുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. കൂട്ടിയിടിയിൽ ഉൾപ്പെട്ട വാഹനങ്ങൾക്കെല്ലാം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഡബ്ലിൻ 12 ലെ വാക്കിൻസ്ടൗണിലെ ക്രോംവെൽസ്‌ഫോർട്ട് റോഡിലായിരുന്നു സംഭവം. അഞ്ച് കാറുകളും ഒരു വാനുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. 4 കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ഇത് നാളെ 9 മണിവരെ തുടരും. മഴയെ തുടർന്ന് കൗണ്ടികളിൽ ഉള്ളവർ വലിയ ബുദ്ധിമുട്ട് നേരിടാം.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കൗമാരക്കാരന് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ അക്രമി ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾക്കായി പൊതുജന സഹായം തേടിയിട്ടുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് മുതൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ നിലവിൽവരുന്ന യെല്ലോ വാണിംഗ് തിങ്കളാഴ്ച രാവിലെവരെ തുടരും. ആറ് കൗണ്ടികളിലാണ് ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടുക. അന്തരീക്ഷ താപനില മൈനസ് മൂന്ന് ഡിഗ്രിവരെ താഴും. മഞ്ഞു വീഴ്ചയുടെ പശ്ചാത്തലത്തിൽ കാൽനട യാത്രികരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഡൗൺ: കൗണ്ടി ഡൗണിൽ വാഹനം ഇടിച്ച് കാൽനട യാത്രികയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുകാരിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സെയ്ന്റ്ഫീൽഡ് റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിനുള്ളിൽ മരിച്ചു.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന അദ്ദേഹത്തെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
