ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 33 കാരനായ സ്റ്റീഫൻ ബൈർണ്സിന് ആണ് കോടതി ശിക്ഷ വിധിച്ചത്. ലിമെറിക്ക് സ്വദേശി ഡാമിയൻ ഫിറ്റ്സ്പാട്രിക്കാണ് കുത്തേറ്റ് മരിച്ചത്.
അഞ്ച് വർഷത്തെ ശിക്ഷയാണ് സ്റ്റീഫന് കോടതി വിധിച്ചത്. പിന്നാലെ അവസാന ഒരു വർഷത്തെ തടവ് കോടതി സസ്പെൻഡ് ചെയ്തു. 2023 നവംബർ 18 ന് ആയിരുന്നു ഡാമിയൻ കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ഡാമിയന്റെ വീട്ടിലിരുന്ന് ഇരുവരും ലഹരി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
Discussion about this post

