ഡബ്ലിൻ: അയർലൻഡിൽ ഇന്ധന അലവൻസ് വർധിപ്പിച്ചു. പുതിയ നിരക്കുകൾ ജനുവരി മുതൽ ലഭ്യമായി തുടങ്ങും. 2026 ലെ ബജറ്റിന്റെ ഭാഗമായിട്ടാണ് ഇന്ധന അലവൻസിൽ മാറ്റം വരുത്തിയിരിക്കുന്നത്.
തണുപ്പുകാലത്ത് ഊർജ്ജ ബില്ലുകൾ അടയ്ക്കാൻ സാധാരണക്കാർക്ക് സഹായകമാകുന്ന പദ്ധതിയാണ് ഇത്. ഇന്ധന അലവൻസ് ആഴ്ചയിൽ 33 യൂറോ ആണ്. സെപ്തംബർ മുതൽ ഏപ്രിൽവരെയാണ് ഈ സഹായം ആളുകൾക്ക് നൽകുന്നത്. ഈ തുക ആഴ്ചകളിലോ അല്ലെങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ എന്ന തോതിലോ കൈപ്പറ്റാം.
ഇന്ധന അലവൻസിൽ 5 യൂറോ മുതൽ 38 യൂറോവരെയാണ് വർധനവ് ഉണ്ടാകുക. നാലര ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം.
Discussion about this post

