ഡബ്ലിൻ: യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൗമാരക്കാരനെ റിമാൻഡ് ചെയ്തു. സൊമാലിയൻ സ്വദേശയായ 17 കാരനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് 17 കാരനെ റിമാൻഡ് ചെയ്തത്.,
ഇന്നലെ പ്രതിയെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിലെ രണ്ടാമത്തെ ഹിയറിംഗ് ആയിരുന്നു ഇന്നലെ നടന്നത്. അതീവ സുരക്ഷയിൽ ആയിരുന്നു കുട്ടിയെ കോടതിയിൽ എത്തിച്ചത്. അഞ്ച് പോലീസുകാർ പ്രതിയ്ക്ക് സുരക്ഷയൊരുക്കിയിരുന്നു.
ഡൊണാഗ്മേഡിലെ തുസ്ല കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ചയായിരുന്നു കൊലപാതകം ഉണ്ടായത്. 17 വയസ്സുള്ള വാഡിം ഡേവിഡെങ്കോ ആണ് കൊല്ലപ്പെട്ടത്.
Discussion about this post

