ഡബ്ലിൻ: ലഹരി ആസക്തിയെ തുടർന്ന് ചികിത്സാ സേവനങ്ങൾ തേടിയെത്തുന്നവരിൽ വർധനവ്. 2024 ൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്നും മുക്തിനേടാൻ സഹായം ആവശ്യപ്പെട്ടവരുടെ എണ്ണം ഏറ്റവും ഉയരത്തിൽ എത്തിയെന്നാണ് പുതിയ കണക്കുകൾ. കൂൾമൈൻ തെറാപ്പിറ്റിക് കമ്യൂണിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഇന്നലെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് പുതിയ വിവരങ്ങൾ. ആസക്തിയിൽ നിന്നും മുക്തി നേടാൻ എത്തുന്നവരുടെ എണ്ണത്തിൽ രാജ്യവ്യാപകമായി വലിയ വർധനവ് ഉണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ വർഷം സിടിസി 3,293 പേർക്ക് ബന്ധപ്പെട്ട സേവനം നൽകി. എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. സേവനം തേടിയവരിൽ 1,396 പേർ സ്ത്രീകളാണ്. സ്ത്രീകളുടെ എണ്ണം 11 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

