ഡബ്ലിൻ: ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ ആരോഗ്യനിലയിൽ പുരോഗതി. സെന്റ് ജെയിംസ് ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അണുബാധയെ തുടർന്ന് ഹിഗ്ഗിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റി ബയോട്ടിക്ക് അദ്ദേഹത്തിന് നൽകുന്നുണ്ട്. ഈ മരുന്നുകളുടെ കോഴ്സ് പൂർത്തിയാക്കുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അറിയിച്ചു.
Discussion about this post

