മീത്ത്: കൗണ്ടി മീത്തിലെ ബിസിനസ് സ്ഥാപനത്തിൽ ഉണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നാവനിലെ ഫ്ളവർഹില്ലിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു പ്രതി പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറയിച്ചു. ഇയാൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. 2001 ലെ മെന്റൽ ഹെൽത്ത് ആക്ടിലെ സെക്ഷൻ 12 പ്രകാരം ആണ് കേസ് എടുത്തത്.
Discussion about this post

