ബെൽഫാസ്റ്റ്: ഐപിസി ബെഥേൽ ചർച്ച് ബെൽഫാസ്റ്റിന്റെ വാർഷിക കൺവെൻഷന് ഈ മാസം 31 ന് തുടക്കമാകും. വെള്ളി, ശനി, ഞായർ (31,1,2) എന്നീ ദിവസങ്ങളിലാണ് പരിപാടി. ബെൽഫാസ്റ്റ് ഗ്ലെൻമാക്കൻ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിലാണ് ത്രിദിന കൺവെൻഷൻ നടക്കുന്നത്.
കൺവെൻഷൻ ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. 31 ന് വൈകീട്ട് അഞ്ചരയ്ക്കാണ് പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുക. പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ പള്ളിപ്പാട് ആണ് മുഖ്യപ്രഭാഷകൻ. ഐപിസി ബെൽഫാസ്റ്റ് പാസ്റ്റർ ജേക്കബ് ജോൺ പരിപാടികൾക്ക് നേതൃത്വം നൽകും.
Discussion about this post

