ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ പാർക്കിലെ പൊതു ശൗചാലയം തകർത്തു. സെന്റ് ആൻസ് പാർക്കിലെ ഇക്കോ- ടോയ്ലറ്റുകളാണ് തകർത്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവിടെ ടോയ്ലറ്റുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും രംഗത്ത് എത്തി.
പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ശൗചാലയം സ്ഥാപിച്ചത്. പ്രദേശവാസികളുടെ രണ്ട് വർഷം നീണ്ട ക്യാമ്പെയ്നിന്റെ ഫലമായിരുന്നു ഇവിടെ ടോയ്ലറ്റുകൾ സ്ഥാപിച്ചത്.
Discussion about this post

