ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ക്രിസ്തുമസ് ബസ് സർവ്വീസ് നിരക്കുകൾ കുറയ്ക്കില്ല. ആവശ്യം സ്റ്റോർമോണ്ട് നിരസിച്ചു. ബെൽഫാസ്റ്റ് കൗൺസിലാണ് നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
അടിസ്ഥാന സൗകര്യവികസന മന്ത്രി ലിസ് കിമ്മിൻസാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. നിരക്കുകൾ കുറയ്ക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിരീക്ഷണം എന്നാണ് സൂചന.
ക്രിസ്തുമസ് ദിനങ്ങളിൽ വലിയ തിരക്കാണ് ബെൽഫാസ്റ്റ് നഗരത്തിൽ അനുഭവപ്പെടുക. ഇത് കുറയ്ക്കാൻ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് നിരക്ക് കുറയ്ക്കണമെന്ന നിർദ്ദേശം കൗൺസിൽ സ്റ്റോർമൗണ്ടിന് മുൻപിൽ വച്ചത്.
Discussion about this post

