ഡബ്ലിൻ: ഗാസയിൽ നിന്നും ചികിത്സയ്ക്കായി കൂടുതൽ കുട്ടികൾ അയർലൻഡിൽ. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയും അസുഖബാധിതരാകുകയും ചെയ്ത കുട്ടികളാണ് അയർലൻഡിൽ എത്തിയത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ട്. ഇവർ രാജ്യത്ത് എത്തിയ വിവരം പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
ഏഴ് കുട്ടികളാണ് ഡബ്ലിനിൽ എത്തിയത്. ശനിയാഴ്ച ഇവർ രാജ്യത്ത് എത്തിയെന്നാണ് വിവരം. ഇവർക്കൊപ്പം 29 കുടുംബാംഗങ്ങളും രാജ്യത്ത് എത്തി. ഗാസയിൽ നിന്നുള്ള മൂന്നാമത്തെ സംഘമാണ് ഇത്. സെപ്തംബറിലാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭ്യർത്ഥന പ്രകാരം ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് ചികിത്സ നൽകാൻ ഐറിഷ് സർക്കാർ തീരുമാനിച്ചത്.
Discussion about this post

