ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ മാതാപിതാക്കളുടെ ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റുകൾ ഭാഗികമായി നിർത്തിവച്ചു. ഡബ്ലിൻ വിമാനത്താവളത്തിൽ കയറി ആനുകൂല്യ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യുകെ സർക്കാരിന്റെ നടപടി. അതേസമയം ആരോപണത്തട്ടിപ്പിനെ തുടർന്ന് ഇതുവരെ 346 കുടുംബങ്ങളുടെ ആനുകൂല്യങ്ങളാണ് മരവിപ്പിച്ചത്.
ബെൽഫാസ്റ്റിലെ എൻഎച്ച്എസ് നഴ്സായ മാർക്ക് ടോൾ, ഭാര്യ ലൂയിസ് എന്നിവരാണ് ഡബ്ലിൻ വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ൽ അവധിക്കാലം ആഘോഷിക്കാൻ ഡബ്ലിൻ വിമാനത്താവളം വഴി ഇംഗ്ലണ്ടിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്തിരുന്നു. ഡബ്ലിനിലേക്കുള്ള ബസ് യാത്രയ്ക്ക് 10 പൗണ്ടാണ് ഇവർക്ക് ചിലവായത്. ഇതേ തുടർന്ന് ഈ മാസം 10 ന് എച്ച്എംആർസി ഇവരുടെ ബെനിഫിറ്റ് നിർത്തലാക്കി.

