ഡബ്ലിൻ: ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയ്ക്കായുള്ള പ്രചാരണത്തിനിടെ യുവതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയാണ് കുറ്റം ചുമത്തിയത്. 39 കാരനായ ഡാനിയൽ സോവ് ആണ് സംഭവത്തിൽ അറസ്റ്റിലായത്.
വെളളിയാഴ്ചയായിരുന്നു ഡബ്ലിനിൽവച്ച് പ്രചാരണം നടത്തുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് കൂടാതെ പ്രചാരണത്തിനെത്തിയ വനിതാ നേതാവ് മേരി ലൂ മക്ഡൊണാൾഡ്സിനെ ആക്രമിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ ക്രമസമാധാന വകുപ്പിലെ ആറാം വകുപ്പ് പ്രകാരവും, മാരകമല്ലാത്ത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള വ്യക്തി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരവും ഉള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

