ഡബ്ലിൻ: ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം നടന്നു. ഈ മാസം 25 ന് നോക്കിൽ ആയിരുന്നു കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. രാവിലെ 11 മണി മുതൽ ആയിരുന്നു പരിപാടിയ്ക്ക് തുടക്കമായത്.
അഖണ്ഡ ജപമാലയോടെയായിരുന്നു പരിപാടിയ്ക്ക് തുടക്കമായത്. ഇതിന് ശേഷം ഉച്ചതിരിഞ്ഞ് 3.15 ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു.
ഫാ.ബ്രിട്ടസ് കടവുങ്കൽ,ഫാ.ഡിക്സി,ഫാ.ജേക്കബ് മെൻഡസ് എന്നിവരുടെ കാർമ്മികത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. രാജ്യമെമ്പാട് നിന്നും ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post

