Author: sreejithakvijayan

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ വർഷം കാണാതായത് 44 കുട്ടികളെ. വിവരാവകാശ നിയമപ്രകാരം പ്രമുഖ ഐറിഷ് മാധ്യമം ശേഖരിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 31 കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം കാണാതായവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ 21 പേരെയും 2023 ൽ ഏഴ് പേരെയുമാണ് കാണാതെ ആയത്.

Read More

ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിൽ രക്ഷിതാക്കളിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐറിഷ് ടൈംസിൽ ഇപ്സോസ് നടത്തിയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം പേരും നിരോധനത്തെ പിന്തുണച്ചു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന ആവശ്യം അയർലൻഡിലെ രക്ഷിതാക്കളിൽ നിന്നും ഉയർന്ന് കേൾക്കാൻ ആരംഭിച്ചു. നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാൻ നാം നടപടികൾ സ്വീകരിക്കണം. മദ്യപാനത്തിനും വാഹനം ഓടിയ്ക്കാനും നിലവിൽ പ്രായപരിധി ഉണ്ട്. സോഷ്യൽ മീഡിയ ഉപയോഗവും ഇതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ വാടക വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 5000 പേരെയാണ് വാടക വീടുകളിൽ നിന്നും ഒഴിപ്പിച്ചത്. പുതിയ വാടക നിയമം നടപ്പിലാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കുടിയൊഴിപ്പിക്കലുകൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്. 1850 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ഇത്രയേറെ കുടിയൊഴിപ്പിക്കലുകൾ ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ വാടക നിയമമാണ് ഇതിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 5,405 പിരിച്ചുവിടൽ നോട്ടീസുകളാണ് പുറപ്പെടുവിച്ചത്.

Read More

കോർക്ക്: യൂറോപ്യൻ പര്യടനം റദ്ദാക്കി ഗായകൻ നീൽ യംഗ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് യൂറോപ്പിലൂടനീളമുള്ള പരിപാടികൾ റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 80 വയസ്സുള്ള അദ്ദേഹം ജൂണിൽ ആയിരുന്നു യൂറോപ്യൻ പര്യടനം പ്രഖ്യാപിച്ചിരുന്നത്. കോർക്കിലെ പരിപാടിയുൾപ്പെടെ നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരുന്നു. യൂറോപ്യൻ പര്യടനം റദ്ദാക്കിയ സാഹചര്യത്തിൽ കോർക്കിലും അദ്ദേഹം എത്തില്ല.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നിന്നും കാണാതായ സ്ത്രീയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പോലീസ്. 37 വയസ്സുള്ള ബ്രിഡ്‌ജെറ്റ് മഡിഗനെ കണ്ടെത്താനുള്ള അന്വേഷണത്തിനാണ് പോലീസ് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. 2016 ൽ ആയിരുന്നു ബ്രിഡ്‌ജെറ്റിനെ കാണാതായത്. ഇവരെക്കുരിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം. ബ്രിഡ്‌ജെറ്റിനെ കാണാതായി ഇന്നേയ്ക്ക് 10 വർഷം തികയുകയാണ്. ഈ വേളയിലാണ് അഭ്യർത്ഥനയുമായി പോലീസ് എത്തിയത്. ജൂണിൽ ആയിരുന്നു യുവതിയുടെ തിരോധാനത്തെക്കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചത്. തുടർന്ന് വിശദമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: ഹ്യൂസ്റ്റൺ മുതൽ കോർക്ക്‌വരെയുള്ള ഐറിഷ് റെയിൽ സർവ്വീസുകൾ തടസ്സപ്പെട്ടു. ഇന്നലെ ആയിരുന്നു ട്രെയിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ടത്. റെയിൽ സർവ്വീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. പോർട്ട്‌ലാവോയിസിനും ബാലിബ്രോഫിയ്ക്കും ഇടയിൽവച്ച് രാവിലെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. സാങ്കേതിക പ്രശ്‌നത്തെ തുടർന്നായിരുന്നു ഇത്. ഇതോടെ ഹ്യൂസ്റ്റൺ മുതൽ കോർക്കുവരെ പ്രത്യേക സിഗ്നലിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി ട്രെയിനിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നും യുകെയിലേക്കുള്ള യാത്രികർക്ക് പാസ്‌പോർട്ട് നിർബന്ധമാക്കി എയർ ലിംഗസ്. യാത്രികർ പാസ്‌പോർട്ട് കൈവശം കരുതണമെന്ന് എയർ ലിംഗസ് അധികൃതർ അറിയിച്ചു. നേരത്തെ വ്യക്തിഗത വിവരങ്ങൾക്കായി ലൈസൻസോ മറ്റ് രേഖകളോ നൽകിയാൽ മതിയായിരുന്നു. ഈ മാസം 25 മുതലാണ് വ്യവസ്ഥകൾ നിലവിൽവരുക. പാസ്‌പോർട്ട് കർശനമാക്കിയതിന് പുറമേ മറ്റ് വ്യവസ്ഥകളും എയർ ലിംഗസ് കർശനമാക്കിയിട്ടുണ്ട്. ഇനി മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഐറിഷ് പൗരന്മാർ അല്ലാത്തവർ 18 യൂറോ നിരക്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനും നേടിയിരിക്കണം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ഡൊണഗലിലേക്കുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിൽ ഉറപ്പ് വരുത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 200 ഓളം പേർ ഡൊണഗൽ വിമാനത്താവളത്തിന് മുൻപിൽ പ്രതിഷേധിച്ചു. ഈ മാസം അവസാനം പുതിയ പബ്ലിക് ഒബ്ലിഗേഷൻ കരാർ നിലവിൽവരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. ഡബ്ലിനിൽ നിന്നും ഡബ്ലിനിലേക്കുമുള്ള ഉച്ച കഴിഞ്ഞുള്ള സർവ്വീസുകൾ ഉറപ്പാക്കണം എന്നാണ് ഇവരുടെ ആവശ്യം. ക്യാൻസർ ചികിത്സാ രോഗികൾക്ക് ഉൾപ്പെടെ ഈ വിമാന സർവ്വീസ് പ്രയോജനപ്പെടുത്തിവരികയാണ്. വിമാന സർവ്വീസുകൾ റദ്ദാക്കിയാൽ ഇവർക്കത് വലിയ തിരിച്ചടിയാകും.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ എന്നിസ്‌കോർത്തിയ്ക്കായുള്ള പ്രളയ ദുരിതാശ്വാസ പദ്ധതി അംഗീകരിക്കണമെന്ന് ആവശ്യം. പൊതുയോഗത്തിലാണ് ആളുകൾ ഈ ആവശ്യം ഉന്നയിച്ചത്. പദ്ധതി എത്രയും വേഗം തന്നെ നടപ്പിലാക്കണം എന്നും പ്രളയ പ്രതിരോധത്തിനായുള്ള ഇടക്കാല നടപടി ക്രമങ്ങൾ വേണമെന്നും ആളുകൾ ആവശ്യപ്പെട്ടു. എന്നിസ്‌കോർത്തിയിലെ ഐഎഫ്എ സെന്ററിൽ ആയിരുന്നു യോഗം. 50 ഓളം പേർ യോഗത്തിൽ പങ്കുകൊണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ നിരവധി വീടുകളിലും  ബിസിനസ് സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. ഉണ്ടായ നാശനഷ്ടങ്ങൾ ഉടൻ പരിഹരിച്ച് നൽകണം എന്നാണ് ഇവരുടെ ആവശ്യം.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മഴു ഉപയോഗിച്ച് ഇയാൾ കാറുകൾ നശിപ്പിക്കുകയായിരുന്നു. വെക്‌സ്‌ഫോർഡ് ടൗണിൽ കഴിഞ്ഞ ദിവസം നാലേ കാലോടെ ആയിരുന്നു സംഭവം. ഫോർത്ത് മൗണ്ടെയ്ൻ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്.നാല് കാറുകൾക്ക് കേടുപാടുകൾ ഉണ്ടായി. സംഭവം കണ്ടയുടൻ വാഹന ഉടമകൾ ആംഡ് റെസ്‌പോൺസ് യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് പ്രതിയെ പിടികൂടിയത്.

Read More