കാവൻ/ മെൽബൺ: ഓസ്ട്രേലിയയിൽ ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഐറിഷ് സ്വദേശി മരിച്ചു. കാവൻ സ്വദേശിയ്ക്കാണ് ജീവൻ നഷ്ടമായത്. സ്ഫോടനത്തിൽ സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൂട്ട്ഹിൽ സ്വദേശിയും 59 കാരനുമായ ആംബ്രോസ് പാട്രിക് മക്മല്ലെൻ ആണ് മരിച്ചത്. ന്യൂ സൗത്ത് വേൽസിലെ കോബാർ എൻഡോവർ ഖനിയിൽ ആണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ പുലർച്ചെ അണ്ടർഗ്രൗണ്ടിൽ ആയിരുന്നു സംഭവം. ഉടനെ തന്നെ പരിക്കേറ്റവരെ ഖനിയിൽ നിന്നും പുറത്തെടുത്തുവെങ്കിലും ആംബ്രോസിന് ജീവൻ നഷ്ടമാകുകയായിരുന്നു. ഏതാനും വർഷങ്ങളായി ആംബ്രോസ് കുടുംബവുമൊത്ത് ഇവിടെയാണ് താമസം.
Discussion about this post

