ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അനധികൃതമായി ജോലി ചെയ്തതിനെ തുടർന്ന് അറസ്റ്റിലായത് 200 ലധികം പേർ. കഴിഞ്ഞ വർഷത്തെ കണക്കുകൾ ആഭ്യന്തര വകുപ്പിന്റെ ഓഫീസാണ് പുറത്തുവിട്ടത്. 2024 ഒക്ടോബർ മുതൽ ഈ വർഷം സെപ്തംബർവരെ 214 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
മുൻ വർഷത്തെക്കാൾ ഇത്തവണ അറസ്റ്റിലായവരുടെ എണ്ണം 168 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം 80 ആയിരുന്നു. ഈ വർഷം ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പരിശോധനകളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ 109 പരിശോധനകൾ ആയിരുന്നു ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് നടത്തിയത്. എന്നാൽ ഇത് ഇക്കുറി 168 ആണ്.
Discussion about this post

