ഡബ്ലിൻ: റിസീവർഷിപ്പിലേക്ക് കടന്നതിന് പിന്നാലെ ന്യൂവിയോൺ ഗ്രൂപ്പിലെ ജീവനക്കാർ പ്രതിസന്ധിയിൽ. ഏത് നിമിഷവും ജോലി നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് ഡെലിവറി, ലോജിസ്റ്റിക്സ് കമ്പനിയായ ന്യൂവിയോൺ. 300 ഓളം ജോലികളാണ് നിലവിൽ ഭീഷണി നേരിടുന്നത്.
നിലവിൽ ന്യൂവിയോൺ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് കമ്പനി വക്താവ് പറഞ്ഞു. പണപ്പെരുപ്പം, വർധിച്ചുവരുന്ന പ്രവർത്തന ചിലവ്, പാഴ്സൽ വിപണിയിലെ വില സമ്മർദ്ദങ്ങൾ എന്നിവ കമ്പനിയ്ക്ക് വലിയ വെല്ലുവിളിയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കമ്പനി റിസീവർഷിപ്പിലേക്ക് കടന്നത്. ഇന്റർപാത്ത് അഡൈ്വസറിയിലെ മാർക്ക് ഡെഗ്നാൻ, ബ്രെൻഡൻ ഒ’റെയ്ലി എന്നിവരാണ് കമ്പനിയുടെ റിസീവർമാർ.
Discussion about this post

