ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ വാണിംഗ് ഏർപ്പെടുത്തി. തുടർച്ചയായി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.
കൗണ്ടികളിൽ മഴയെയും കാറ്റിനെയും തുടർന്നുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചത്. കോർക്ക്, കെറി കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പുള്ളത്. ഇന്ന് രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെയാണ് മഴ മുന്നറിയിപ്പ്. കെറി, കോർക്ക്, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. രാവിലെ 11 ന് ആരംഭിക്കുന്ന മുന്നറിയിപ്പ് രാത്രി 11 നാണ് അവസാനിക്കുക.
Discussion about this post

