ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് ആശുപത്രിവിട്ടു. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ അദ്ദേഹം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലാണ് ഉള്ളത്.
ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ ആയിരുന്നു ഹിഗ്ഗിൻസിനെ പ്രവേശിപ്പിച്ചിരുന്നത്. അണുബാധയെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. നിലവിൽ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. എങ്കിലും കുറച്ചുനാളത്തേയ്ക്ക് ഡോക്ടർമാർ ഹിഗ്ഗിൻസിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

