ആലപ്പുഴ: മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്.വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു മരണം.
അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്ത സ്രാവം ഉണ്ടായതോടെ ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കിയെന്നും ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചതെന്നുമാണ് വിശദീകരണം.
കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ച് ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃവര് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

