ഡബ്ലിൻ: ഓൺലൈൻ തട്ടിപ്പിൽ അയർലൻഡിലെ യൂണിവേഴ്സിറ്റിയ്ക്ക് പണം നഷ്ടമായി. ഐറിഷ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയ്ക്കാണ് 98,500 യൂറോ അക്കൗണ്ടിൽ നിന്നും നഷ്ടമായത്.
കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. യൂണിവേഴ്സിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ ആയിരുന്നു വിശദാംശങ്ങൾ ഉണ്ടായിരുന്നത് യൂണിവേഴ്സിറ്റിയുടെ ഇമെയിൽ വിലാസത്തിലേക്ക് സ്പാം മെയിൽ അയച്ചായിരുന്നു തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്. മെയിലിലെ ഉള്ളടക്കം വിശ്വസിച്ച സർവ്വകലാശാല ബാങ്കിന്റെ വിശദാംശങ്ങളും മറ്റും പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post

