ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇവരുടെ മോഷണം എന്നും പോലീസ് വിലയിരുത്തുന്നു.
വിദേശ വിപണി ലക്ഷ്യമിട്ടാണ് ക്രിമിനൽ സംഘങ്ങളുടെ മോഷണം. മോഷ്ടിച്ച വാഹനം പൊളിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവരുടെ രീതി. വാഹനങ്ങളുടെ കീലെസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവർക്ക് അറിയാമെന്നും പോലീസ് പറയുന്നു.
Discussion about this post

