വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിലെ എന്നിസ്കോർത്തിയ്ക്കായുള്ള പ്രളയ ദുരിതാശ്വാസ പദ്ധതി അംഗീകരിക്കണമെന്ന് ആവശ്യം. പൊതുയോഗത്തിലാണ് ആളുകൾ ഈ ആവശ്യം ഉന്നയിച്ചത്. പദ്ധതി എത്രയും വേഗം തന്നെ നടപ്പിലാക്കണം എന്നും പ്രളയ പ്രതിരോധത്തിനായുള്ള ഇടക്കാല നടപടി ക്രമങ്ങൾ വേണമെന്നും ആളുകൾ ആവശ്യപ്പെട്ടു.
എന്നിസ്കോർത്തിയിലെ ഐഎഫ്എ സെന്ററിൽ ആയിരുന്നു യോഗം. 50 ഓളം പേർ യോഗത്തിൽ പങ്കുകൊണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ നിരവധി വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. ഉണ്ടായ നാശനഷ്ടങ്ങൾ ഉടൻ പരിഹരിച്ച് നൽകണം എന്നാണ് ഇവരുടെ ആവശ്യം.
Discussion about this post

