ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥികളായി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി നേതാവും നടനുമായ വിജയ് . പാർട്ടി പ്രസിഡന്റ് വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്നു. ടിവികെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്നത് തനിക്ക് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് വിജയ് പറഞ്ഞു.
ഡിഎംകെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ഒരു മണ്ഡലമാണ് പെരമ്പൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഡിഎംകെ സ്ഥാനാർത്ഥി 54,976 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 2011 ൽ നിലവിൽ വന്ന തിരുച്ചിറപ്പള്ളി എന്ന മണ്ഡലവും നിലവിൽ ഡിഎംകെയുടെ കൈകളിലാണ്. ഡിഎംകെ സ്ഥാനാർത്ഥി 53,797 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് വിജയിച്ചത്.
പാർട്ടി ചിഹ്നമായ വിസിൽ ഉയർത്തിപ്പിടിച്ച് ‘വിസിലിനു വോട്ട് ചെയ്യുക. ഇത് വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണ്.’ തനിക്കെതിരായ അനീതികൾക്ക് ഉത്തരം നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു . മയക്കുമരുന്ന് രഹിത തമിഴ്നാടും ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപയും വിജയ് നൽകിയ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെ, ഒരു പ്രധാന മുന്നണിയുടെയും ഭാഗമാകാതെ ടിവികെ ഒറ്റയ്ക്ക് മത്സരിക്കകയാണ്.

