സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ വിമാനം തകർന്നു. യുഎസ് ഇ-3 എയർ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം വിന്യസിച്ചിരുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണങ്ങൾ നടന്നത്.
ഇറാന്റെ ആക്രമണത്തിൽ AWACS യുദ്ധവിമാനം രണ്ടായി പിളർന്നു . അതിന്റെ മുഴുവൻ ഫ്യൂസ്ലേജും നശിപ്പിക്കപ്പെട്ടു.700 മില്യൺ ഡോളറിലധികം വിലമതിക്കുന്നതാണ് യുഎസ്എഫ് ഇ-3 സെൻട്രി വിമാനം.ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട പുതിയ ചിത്രങ്ങളിൽ വിമാനത്തിന്റെ പ്രധാന ഭാഗം പൂർണ്ണമായും നശിച്ചതായി കാണാം.
6 ബാലിസ്റ്റിക് മിസൈലുകളും 29 ആക്രമണ ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ സൗദി അറേബ്യയിലെ യുഎസ് പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.ഇറാൻ നടത്തിയ ആക്രമണത്തിൽ 10 അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില വളരെ ഗുരുതരമാണ്.
ആക്രമണത്തിൽ ഇന്ധനം നിറയ്ക്കുന്ന നിരവധി വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . ആക്രമണത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.ഡ്രോണുകളും ദീർഘദൂര, ഇടത്തരം മിസൈൽ സംവിധാനങ്ങളും ആക്രമണത്തിനായി ഉപയോഗിച്ചു. കൂടാതെ, യുഎസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും എഫ്-16 യുദ്ധവിമാനം ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.

