ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിൽ രക്ഷിതാക്കളിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐറിഷ് ടൈംസിൽ ഇപ്സോസ് നടത്തിയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം പേരും നിരോധനത്തെ പിന്തുണച്ചു.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന ആവശ്യം അയർലൻഡിലെ രക്ഷിതാക്കളിൽ നിന്നും ഉയർന്ന് കേൾക്കാൻ ആരംഭിച്ചു. നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാൻ നാം നടപടികൾ സ്വീകരിക്കണം. മദ്യപാനത്തിനും വാഹനം ഓടിയ്ക്കാനും നിലവിൽ പ്രായപരിധി ഉണ്ട്. സോഷ്യൽ മീഡിയ ഉപയോഗവും ഇതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

