ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ഡൊണഗലിലേക്കുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിൽ ഉറപ്പ് വരുത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 200 ഓളം പേർ ഡൊണഗൽ വിമാനത്താവളത്തിന് മുൻപിൽ പ്രതിഷേധിച്ചു. ഈ മാസം അവസാനം പുതിയ പബ്ലിക് ഒബ്ലിഗേഷൻ കരാർ നിലവിൽവരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം.
ഡബ്ലിനിൽ നിന്നും ഡബ്ലിനിലേക്കുമുള്ള ഉച്ച കഴിഞ്ഞുള്ള സർവ്വീസുകൾ ഉറപ്പാക്കണം എന്നാണ് ഇവരുടെ ആവശ്യം. ക്യാൻസർ ചികിത്സാ രോഗികൾക്ക് ഉൾപ്പെടെ ഈ വിമാന സർവ്വീസ് പ്രയോജനപ്പെടുത്തിവരികയാണ്. വിമാന സർവ്വീസുകൾ റദ്ദാക്കിയാൽ ഇവർക്കത് വലിയ തിരിച്ചടിയാകും.
Discussion about this post

