ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ വർഷം കാണാതായത് 44 കുട്ടികളെ. വിവരാവകാശ നിയമപ്രകാരം പ്രമുഖ ഐറിഷ് മാധ്യമം ശേഖരിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 31 കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം കാണാതായവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ 21 പേരെയും 2023 ൽ ഏഴ് പേരെയുമാണ് കാണാതെ ആയത്.
Discussion about this post

