ഡബ്ലിൻ: അയർലൻഡിൽ വാടക വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 5000 പേരെയാണ് വാടക വീടുകളിൽ നിന്നും ഒഴിപ്പിച്ചത്. പുതിയ വാടക നിയമം നടപ്പിലാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കുടിയൊഴിപ്പിക്കലുകൾ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്.
1850 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ഇത്രയേറെ കുടിയൊഴിപ്പിക്കലുകൾ ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുതിയ വാടക നിയമമാണ് ഇതിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 5,405 പിരിച്ചുവിടൽ നോട്ടീസുകളാണ് പുറപ്പെടുവിച്ചത്.
Discussion about this post

