- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സൗത്ത് ഇന്നർ സിറ്റിയിൽ ഇന്നലെ ആയിരുന്നു സംഭവം. ഡബ്ലിൻ എട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മനപ്പൂർവ്വം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവ സമയം ആറ് പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. തീ പടർന്നയുടൻ ഇവർ അതിസാഹസികമായി രക്ഷപ്പെടുക ആയിരുന്നു.
ഡബ്ലിൻ: അയർലൻഡുകാർക്ക് ഏറ്റവും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോർട്ട്. ഇവൈയുടെ മൊബിലിറ്റി കൺസ്യൂമർ ഇൻഡെക്‌സ് (എംസിഐ) ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. 32 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വെളിപ്പെടുത്തിയത് 500 ഓളം അയർലൻഡുകാരാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 40 പേരാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നതെന്ന് ഗവേഷണം വ്യക്തമാക്കന്നു. കുറഞ്ഞ പ്രവർത്തന ചിലവ്, ഉയർന്ന ഇന്ധനവില, വർധിച്ച ഇ വി റെയ്ഞ്ച്, കുറഞ്ഞ പ്രവർത്തന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് കാറുകളോടുള്ള പ്രിയം വ്യക്തമാക്കാൻ അയർലൻഡുകാർ ചൂണ്ടിക്കാട്ടുന്നത്.
ബ്രസൽസ്: ഇയുവിന്റെ 90 ഡേ റൂൾ നിയമത്തിൽ മാറ്റം. 180 ദിവസമാക്കി കാലാവധി വർധിപ്പിച്ചു. ഇയു വിസ സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ജോലികൾക്കായുള്ള 90 ഡേ റൂൾ നിയമം ആണ് മാറ്റിയത്. മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇയുവിൽ പ്രൊഫഷണലുകൾക്ക് 180 വരെ തുടരാം.
ഡബ്ലിൻ: അയർലൻഡുകാർക്ക് ഇ- ബുക്കുകളെക്കാളും ഓഡിയോ ബുക്കുകളെക്കാളും ഇഷ്ടം അച്ചടിച്ച പുസ്തകങ്ങളെന്ന് സർവ്വേ ഫലം. റെഡ് സി റിസർച്ച് നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. അതേസമയം സ്മാർട്‌ഫോണുകളുടെ വരവോട് കൂടി പുസ്തകം വായിക്കാൻ സമയം ലഭിക്കാറില്ലെന്നും ആളുകൾ വ്യക്തമാക്കി. 46 ശതമാനം പേരാണ് സ്മാർട് ഫോണുകൾ തങ്ങളുടെ വായിക്കാനുള്ള സമയം ഇല്ലാതാക്കിയെന്ന് വ്യക്തമാക്കിയത്. 18 നും 34 നും ഇടയിൽ പ്രായമുള്ള 56 ശതമാനം പേർ ഈ അഭിപ്രായം പങ്കുവച്ചു. പ്രായപൂർത്തിയായ രണ്ടായിരം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.
ഡബ്ലിൻ: വനിതാ ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കി അഭയാർത്ഥി. ഇതേ തുടർന്ന് ഇയാളെ ഐപിഎഎസ് സെന്ററിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ബാലിയോഗൻ ഐപിഎഎസ് സെന്ററിലായിരുന്നു സംഭവം. ഇ-മെയിൽ വഴിയാണ് ഇയാൾ വനിതാ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിന് പുറമേ ഒരാളോട് ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. ഇയാൾ ഇവിടെ തുടർന്നാൽ ജീവനക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെയാണ് മാറ്റാൻ തീരുമാനിച്ചത്. ഡബ്ലിനിലെ മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
വാട്ടർഫോർഡ്: പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വെക്‌സ്‌ഫോർഡിലെ പാസേജ് ഈസ്റ്റ് നിവാസികൾ. പൊതുമരാമത്ത് ഓഫീസിന്റെ ഉത്തരവാദിത്തമുള്ള സഹമന്ത്രികെവിൻ ബോക്സർ മൊറാൻ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രദേശവാസികൾ വിമർശനം ഉന്നയിച്ചത്. സംസാരം മാത്രമേ ഉള്ളൂവെന്നും പ്രവർത്തനങ്ങൾ ഇല്ലെന്നും അദ്ദേഹത്തോട് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു മന്ത്രി പ്രളയ ദുരിതബാധിതരെ സന്ദർശിച്ചത്. ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ക്ലാര: അന്തരിച്ച മലയാളി നഴ്‌സ് ഷെറിൻ എബ്രഹാമിന്റെ മൃതദേഹം സംസ്‌കരിച്ചു. ഞായറാഴ്ച രാവിലെ ജന്മനാടായ റാന്നിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ക്ലാരയിൽ നിന്നുള്ള നിരവധി പേർ റാന്നിയിലെ ചടങ്ങിന്റെ ഭാഗമായി.സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കഴിഞ്ഞ ദിവസം ആയിരുന്നു രണ്ട് കുട്ടികളുടെ മാതാവും 42 കാരിയുമായ ഷെറിൻ അന്തരിച്ചത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയുന്ന അസുഖം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അയർലൻഡിൽ നിന്നും ഷെറിൻ നാട്ടിൽ എത്തിയത്. എന്നാൽ ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. റാന്നി അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് സോനു തോമസിന്റെ ഭാര്യയാണ് ഷെറിൻ. ഷെറിന്റെ കുടുംബത്തിനായി ഐറിഷ് മലയാളി സമൂഹം ധനസമാഹരണം ആരംഭിച്ചു.
ഗാൽവേ: കൗണ്ടി ഗാൽവേയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചാനലുകളും ഒടിടികളും സ്ട്രീം ചെയ്യുന്ന സേവനങ്ങൾക്ക് പൂട്ടിട്ട് ഗാർഡ. 200 ഓളം അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തുടർന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. നിയമവിരുദ്ധ ചാനൽ സ്ട്രീമിംഗ് സേവനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിലാണ് പോലീസ് ദൗത്യം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സാൽത്തിലിലെ റഹൂണിലുള്ള വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സ്‌കൈടിവിയുടെ നിയമവിരുദ്ധ സംപ്രേഷണം നടക്കുന്നതായി ഗാർഡയ്ക്ക് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്.
ഡബ്ലിൻ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും നാടുകടത്തിയത് മൂന്ന് ഐറിഷ് പൗരന്മാരെ. 2024 ൽ രണ്ട് പേരും കഴിഞ്ഞ വർഷം ഒരാളും കോൺസുലർ സഹായം തേടിയെന്നാണ് റിപ്പോർട്ടുകൾ. സഹായം തേടിയവർക്ക് ആവശ്യമായ പിന്തുണ ഐറിഷ് സർക്കാർ നൽകിയിട്ടുണ്ട്. നടപടി നേരിട്ട വ്യക്തികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് ഇവരെ നാടുകടത്തിയത് എന്ന കാര്യത്തിലും വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.
കിൽഡെയർ: നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ സമരത്തിലേക്ക്. ഇന്ന് മുതൽ വർക്ക് ടു റൂൾ രീതിയിൽ ആരോഗ്യപ്രവർത്തകർ സമരം ആരംഭിക്കും. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന് കീഴിലുള്ള ആരോഗ്യപ്രവർത്തകരാണ് സമരം ചെയ്യുന്നത്. ആശുപത്രിയിൽ നിലവിൽ ജീവനക്കാരുടെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരം നൽകുന്നുണ്ട്. ഇത് മാത്രമല്ല സുരക്ഷാ പ്രശ്‌നങ്ങളും ഇവർ നേരിടുന്നുണ്ട്. ഇതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. സമരത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ആരോഗ്യപ്രവർത്തകർ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുന്നുണ്ട്. വർക്ക് ടു റൂൾ രീതിയിലുള്ള സമരം ആദ്യ പടിയാണെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗ്ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
