ഡബ്ലിൻ: ഹ്യൂസ്റ്റൺ മുതൽ കോർക്ക്വരെയുള്ള ഐറിഷ് റെയിൽ സർവ്വീസുകൾ തടസ്സപ്പെട്ടു. ഇന്നലെ ആയിരുന്നു ട്രെയിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ടത്. റെയിൽ സർവ്വീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി.
പോർട്ട്ലാവോയിസിനും ബാലിബ്രോഫിയ്ക്കും ഇടയിൽവച്ച് രാവിലെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. സാങ്കേതിക പ്രശ്നത്തെ തുടർന്നായിരുന്നു ഇത്. ഇതോടെ ഹ്യൂസ്റ്റൺ മുതൽ കോർക്കുവരെ പ്രത്യേക സിഗ്നലിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി ട്രെയിനിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുകയായിരുന്നു.
Discussion about this post

