വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മഴു ഉപയോഗിച്ച് ഇയാൾ കാറുകൾ നശിപ്പിക്കുകയായിരുന്നു.
വെക്സ്ഫോർഡ് ടൗണിൽ കഴിഞ്ഞ ദിവസം നാലേ കാലോടെ ആയിരുന്നു സംഭവം. ഫോർത്ത് മൗണ്ടെയ്ൻ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്.നാല് കാറുകൾക്ക് കേടുപാടുകൾ ഉണ്ടായി. സംഭവം കണ്ടയുടൻ വാഹന ഉടമകൾ ആംഡ് റെസ്പോൺസ് യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് പ്രതിയെ പിടികൂടിയത്.
Discussion about this post

