ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നിന്നും കാണാതായ സ്ത്രീയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പോലീസ്. 37 വയസ്സുള്ള ബ്രിഡ്ജെറ്റ് മഡിഗനെ കണ്ടെത്താനുള്ള അന്വേഷണത്തിനാണ് പോലീസ് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. 2016 ൽ ആയിരുന്നു ബ്രിഡ്ജെറ്റിനെ കാണാതായത്. ഇവരെക്കുരിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം.
ബ്രിഡ്ജെറ്റിനെ കാണാതായി ഇന്നേയ്ക്ക് 10 വർഷം തികയുകയാണ്. ഈ വേളയിലാണ് അഭ്യർത്ഥനയുമായി പോലീസ് എത്തിയത്. ജൂണിൽ ആയിരുന്നു യുവതിയുടെ തിരോധാനത്തെക്കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചത്. തുടർന്ന് വിശദമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post

