ഡബ്ലിൻ: അയർലൻഡിൽ നിന്നും യുകെയിലേക്കുള്ള യാത്രികർക്ക് പാസ്പോർട്ട് നിർബന്ധമാക്കി എയർ ലിംഗസ്. യാത്രികർ പാസ്പോർട്ട് കൈവശം കരുതണമെന്ന് എയർ ലിംഗസ് അധികൃതർ അറിയിച്ചു. നേരത്തെ വ്യക്തിഗത വിവരങ്ങൾക്കായി ലൈസൻസോ മറ്റ് രേഖകളോ നൽകിയാൽ മതിയായിരുന്നു.
ഈ മാസം 25 മുതലാണ് വ്യവസ്ഥകൾ നിലവിൽവരുക. പാസ്പോർട്ട് കർശനമാക്കിയതിന് പുറമേ മറ്റ് വ്യവസ്ഥകളും എയർ ലിംഗസ് കർശനമാക്കിയിട്ടുണ്ട്. ഇനി മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഐറിഷ് പൗരന്മാർ അല്ലാത്തവർ 18 യൂറോ നിരക്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനും നേടിയിരിക്കണം.
Discussion about this post

