ഡബ്ലിൻ: ഡബ്ലിനിലെ കുക്ക്സ്ടൗണിൽ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു. 50 വയസ്സുള്ള സ്ത്രീയെ ആണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ഡബ്ലിൻ 24 ലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.
ഇന്നലെയാണ് സംഭവത്തിൽ സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇവരിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വിട്ടയച്ചത്. നിലവിൽ ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 50 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

