ഡബ്ലിൻ: ഡബ്ലിനിൽ 15 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി പോലീസ്. ക്ലോണ്ടാൽക്കിൻ സ്വദേശിനിയായ എസ്ര ഉയ്റൂണിന്റെ തിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് തേടുന്നത്. എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
2011 ഫെബ്രുവരി 23 ന് ആയിരുന്നു യുവതിയെ കാണാതെ ആയത്. കോളിൻസ്ടൗൺ ഗ്രോവിലുള്ള വീട്ടിലായിരുന്നു അവസാനമായി യുവതിയെ കണ്ടത്. കാണാതാകുമ്പോൾ 38 വയസ്സായിരുന്നു യുവതിയുടെ പ്രായം. ഉയ്റൂണിന് 5 അടി 3 ഇഞ്ച് ഉയരമുണ്ട്. ഇരുണ്ട മുടിയും പച്ച കണ്ണുകളും ഉണ്ട്.
Discussion about this post

