- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
Author: sreejithakvijayan
കാവൻ: കാവൻ കൗണ്ടിയിൽ വീടിനുള്ളിൽ 50 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കനോലി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. സ്ഥലത്ത് കൊറോണർ എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: രക്തദാനത്തിനായി ദാതാക്കളോട് ക്ലിനിക്കുകളിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. രക്തബാങ്കുകളിൽ സ്റ്റോക്ക് കുറയുന്ന പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ രണ്ട് ദിവസത്തേയ്ക്കുള്ള ഒ പോസിറ്റീവ് രക്തവും മറ്റ് ഗ്രൂപ്പുകൾ മൂന്ന് ദിവസത്തേയ്ക്കും മാത്രമാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ മാസം ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യകത വളരെ വർധിച്ചിരുന്നു. ഇതാണ് നിലവിലെ ക്ഷാമത്തിന് കാരണം ആയത്. തുടർച്ചയായി അവധി വന്നതോടെ ആളുകൾ രക്തദാനത്തിന് എത്താതെയായി. എല്ലായ്പ്പോഴും ഏഴ് ദിവസത്തെ വിതരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് ഐബിടിഎസ് വ്യക്തമാക്കി.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കൗമാരക്കാരിയ്ക്ക് മർദ്ദനം. സംഭവത്തിൽ 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30 ന് ഉണ്ടായ സംഭവത്തിന്റെ വിവരങ്ങൾ പോലീസ് ഇപ്പോഴാണ് പുറത്തുവിടുന്നത്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. മാർച്ച് 30 ന് രാത്രി 8.30 ന് ആയിരുന്നു സംഭവം. ബെർനാഗ് ഡ്രൈവിനും ഗ്ലെൻ റോഡിനും ഇടയിലെ ജംഗ്ഷനിൽ വച്ചായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം ഇതുവഴി കടന്നുപോയവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 40 കാരി ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഡബ്ലിൻ 6 ഡബ്ല്യുവിലെ ടെറനൂർ ക്രോസിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 10 നും 10.30 നും ഈ മേഖലവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ്‌ക്യാം പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വാഹന റാലിയുടെ ഉൾപ്പെടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനവിലയിൽ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. ദി പീപ്പിൾ എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കർഷകർ മുതൽ ചരക്ക് വാഹന ഉടമകൾ വരെ സമരത്തിന്റെ ഭാഗമാണ്. ട്രക്കുകളും ട്രാക്ടറുകളും അണിനിരത്തിയാണ് പ്രതിഷേധം.
ഡെറി: കൗണ്ടി ഡെറിയിൽ വീടിനുള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റി. സംഭവത്തിൽ 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നാലംഗ കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. 36 കാരൻ കയ്യിൽ മഴുവുമായി കാർ വീടിനുള്ളിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ഉടനെ തന്നെ വീട്ടിൽ ഉണ്ടായിരുന്നവർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറുമായി ആക്രമണം തുടരുകയായിരുന്നു. തുടർന്ന് അതിസാഹസികമായിട്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയായിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്ലൈനാമിലെ ഫെയ്‌സ്ടൗൺ റോഡിൽ ആയിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടത്. 43 ഉം 47 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാരെയും 70 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് 70 കാരിയെ വിട്ടയച്ചു. പുരുഷന്മാർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആളുകളുടെ ജീവൻ അപായപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇവർ സ്ഥലത്ത് സ്‌ഫോടകവസ്തുക്കൾ കൊണ്ടിട്ടത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ഈസ്റ്റർ – വിഷു ആഘോഷം സംഘടിപ്പിച്ച് സിറ്റി വെസ്റ്റ് മലയാളികൾ. ഇഗ്നെെറ്റ് 2026 എന്ന പേരിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കിൽനമാന ഹാളിൽ ആയിരുന്നു പരിപാടി നടന്നത്. ഈസ്റ്റർ- വിഷു ആഘോഷങ്ങൾക്കൊപ്പം സംഘടനയുടെ രണ്ടാം വാർഷിക ആഘോഷങ്ങളും നടന്നു. ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി ഈസ്റ്റർ മുട്ടകളും ഈസ്റ്റർ ബണ്ണിയും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിഷുക്കണിയും ഒരുക്കിയിരുന്നു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് കമ്മിറ്റി അംഗങ്ങൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ലൗത്ത്: അയർലൻഡിൽ പിറവം സംഗമം ഈ മാസം 11 ന് നടക്കും. കൗണ്ടി ലൗത്തിലെ ആർഡീ പാരിഷ് സെന്ററിലാണ് പരിപാടി. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിയ്ക്കാണ് അവസാനിക്കുക. എല്ലാ വർഷവും പിറവം സംഗമം നടത്താറുണ്ട്. എല്ലാ പിറവം നിവാസികളും ഇതൊരു അറിയിപ്പായി കണ്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ജിജി-0894338895, മഹേഷ്-0879117968, ഏലിയാസ്- 0873182781, തോമസുകുട്ടി-0894139459. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലൻഡ്- ഇന്ത്യ ടി20 മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. https://shorturl.at/Wb8Kn എന്ന വെബ്‌സൈറ്റ് വഴി ക്രിക്കറ്റ് പ്രേമികൾക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ഈ വർഷം ജൂണിലാണ് മത്സരം നടക്കുക. ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ടിലാണ് മത്സരങ്ങൾ. ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുമായുള്ള മത്സരങ്ങളുടെ ടിക്കറ്റുകളും ഇപ്പോൾ സ്വന്തമാക്കാം. അയർലൻഡ് വിമൻ- വെസ്റ്റ് ഇൻഡീസ് വിമൻ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വിൽപ്പനയും ആരംഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
