ഡെറി: കൗണ്ടി ഡെറിയിൽ വീടിനുള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റി. സംഭവത്തിൽ 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നാലംഗ കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. 36 കാരൻ കയ്യിൽ മഴുവുമായി കാർ വീടിനുള്ളിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ഉടനെ തന്നെ വീട്ടിൽ ഉണ്ടായിരുന്നവർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറുമായി ആക്രമണം തുടരുകയായിരുന്നു. തുടർന്ന് അതിസാഹസികമായിട്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Discussion about this post

