കാവൻ: കാവൻ കൗണ്ടിയിൽ വീടിനുള്ളിൽ 50 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കനോലി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. സ്ഥലത്ത് കൊറോണർ എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Discussion about this post

