- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
Author: sreejithakvijayan
ഡൊണഗൽ: നീതിമന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ ക്രീസ്‌ലോ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിലാണ് കുടുംബങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം ഇവിടെ മറ്റൊരു ഫ്യുവൽ സ്റ്റേഷന് വേണ്ടി ഉടമകൾക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് തങ്ങൾക്കുള്ളതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ വാതക ചോർച്ചയാണ് ദുരന്തത്തിന് കാരണം ആയത് എന്നാണ് സംശയിക്കുന്നത്. എന്നാൽ ഇത് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വാഹനാപകടം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഡെറിലോഫിൽ ഇന്നലെ വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 30 വയസ്സുള്ള യുവാക്കൾക്കാണ് പരിക്കേറ്റത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളെ ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തു. ടുള്ളമോറിലെ മിഡ്‌ലാൻഡ് ആശുപത്രിയിലാണ് രണ്ടാമത്തെ വ്യക്തിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അയർലൻഡിൽ ഇന്നും ഗതാഗതം തടസ്സപ്പെടും. ഡബ്ലിൻ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, സ്ലൈഗോ, ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, പോർട്ട്‌ലാവോയിസ്, ടുള്ളിമോർ, പോർട്ടുംന, ബനാഘർ ബ്രിഡ്ജ്, അത്‌ലോൺ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്. അതിനാൽ ഇവിടങ്ങളിൽ വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടും. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് പ്രതിഷേധക്കാരോട് സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി റൂട്ടുകളിൽ നിന്നും പിന്മാറാനും ആവശ്യമുണ്ട്. ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധനവിനെതിരെ സമരം ആരംഭിച്ചത്. ഇന്നലെയും വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
ഡബ്ലിൻ: ഇന്ധനവിലവർധനവിനെതിരായ പ്രതിഷേധം രണ്ടാം ദിനവും തുടരുമ്പോൾ ഡബ്ലിൻ ബസ് സേവനങ്ങൾക്ക് വ്യാപക തടസ്സം നേരിടുന്നു. ഒ’കോണൽ സ്ട്രീറ്റിലും മറ്റുമായി നിരവധി ട്രാക്ടറുകളും ലോറികളും ആണ് നിർത്തിയിട്ടിരുന്നത്. ഇതേ തുടർന്നാണ് ഗതാഗതതടസ്സം നേരിടുന്നത്. മണ്ണെണ്ണയ്ക്ക് പരിധി നിശ്ചയിക്കണമെന്നും മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവിന് മറുപടിയായി മെയ് മാസത്തിൽ കാർബൺ നികുതി വർദ്ധിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളം വഴി കഴിഞ്ഞ മാസം സഞ്ചരിച്ച യാത്രികരുടെ എണ്ണത്തിൽ വർധനവ്. യാത്രികരുടെ എണ്ണം 11 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 2.9 മില്യൺ യാത്രികർ വിമാനത്താവളങ്ങൾ വഴി സഞ്ചരിച്ചു. അതേസമയം പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 284 വിമാനങ്ങൾ റദ്ദാക്കിയ സമയം കൂടിയായിരുന്നു അത്. കഴിഞ്ഞ മാസം 12 ദിവസങ്ങളിൽ പ്രതിദിന യാത്രികരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് അഞ്ച് ആയിരുന്നു. മാർച്ച് 15 ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ യാത്രികർ വിമാനത്താവളം വഴി കടന്ന് പോയത്. 1,14,000 യാത്രികർ. അതേസമയം പശ്ചിമേഷ്യൻ സംഘർഷം 55,000 യാത്രികരെ ബാധിച്ചു.
ഡബ്ലിൻ: ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ തുടരുന്ന പ്രതിഷേധത്തിനെതിരെ സർക്കാർ. പ്രതിഷേധ സമരം അയർലൻഡിന്റെ താത്പര്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പ്രതികരിച്ചു. മന്ത്രിമാരായ സൈമൺ ഹാരിസ്, സീൻ കാനി എന്നിവർ ഉൾപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം ലംഘിക്കുന്നവർക്ക് പിഴയൊടുക്കേണ്ടതായി വരും. ഈ നിമിഷത്തിൽ നടക്കുന്ന പ്രതിഷേധം അനാവശ്യമാണ്. ഇത് ജനജീവിതം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: പരാതി പരിഹാരത്തിനായി ‘ ഓപ്പൺ ഹൗസ് ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാൻ ഡബ്ലിനിലെ ഇന്ത്യൻ എംഎബസി. ഈ മാസം 15 ന് ആണ് പരിപാടി. അയർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാം. ഉച്ചയ്ക്ക് 2.30 മുതൽ 3 മണിവരെയാണ് പരിപാടി. എംബസിയിൽ നേരിട്ട് എത്തിയോ അതുമല്ലെങ്കിൽ ഓൺലൈൻ ആയോ എംബസി ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകാം. https://bit.ly/4trKEoZ എന്ന ലിങ്ക് വഴി ഓൺലൈൻ ആയി പരാതികൾ സമർപ്പിക്കാവുന്നതാണ്.
ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ ആക്രമണം. ആക്രമണത്തിന് ഇരയായ രോഹിത് ജെയിൻ ആണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തിനും മർദ്ദനമേറ്റു. ഡബ്ലിനിലെ ലൂക്കനിൽ വച്ചായിരുന്നു ഇരുവരും ആക്രമണം നേരിട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം എന്നാണ് രോഹിത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. യുണൈറ്റഡ് ഹിൽക്രെസ്റ്റ് ഫീൽഡിൽ ആയിരുന്നു സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു രോഹിത്. ഇതിനിടെ ഒരു കൂട്ടം കൗമാരക്കാർ അവരുടെ അടുത്ത് എത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ഇരുവരെയും ആക്രമിച്ചു. ഇവരുടെ ബാഡ്മിന്റൺ ഉപകരണങ്ങളും സംഘം നശിപ്പിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വെയിലും ലഭിക്കും. 11 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷതാപനില അനുഭവപ്പെടുക. പടിഞ്ഞാറൻ തീരമേഖലയിൽ രാത്രിയിൽ മഴ ലഭിക്കും. രാത്രിയിൽ മൂന്ന് മുതൽ ആറ് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷതാപനില അനുഭവപ്പെടുക. വ്യാഴാഴ്ച നേരിയ ചാറ്റൽ മഴയോടെ ആയിരിക്കും ദിവസം ആരംഭിക്കുക. എന്നാൽ പിന്നീട് കാലാവസ്ഥ തെളിയും.
കിൽഡെയർ: കൗണ്ടി കിൽഡെയറിലെ മെയ്‌നൂത്തിൽ കൗമാരക്കാരനെ കാണാതായി. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് കാണാതെ ആയത്. കൗമാരക്കാരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജോഷ്യാ ട്രെസി എന്നാണ് കാണാതായ ആൺകുട്ടിയുടെ പേര്. ഈസ്റ്റർ ദിനത്തിലാണ് ആൺകുട്ടിയെ കാണാതെ ആയത്. 5 അടി 7 ഇഞ്ചാണ് ആൺകുട്ടിയുടെ ഉയരം. ഇളം തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. കാണാതാകുമ്പോൾ നേവി ബ്ലൂ നിറത്തിലുള്ള പാന്റ്‌സും കറുത്ത നിറത്തിലുള്ള ടി.ഷർട്ടും ആണ് ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 666 111, (01) 666 7800 എന്നീ നമ്പറുകളിലോ ഏതെങ്കിലും ഗാർഡ സ്‌റ്റേഷനുമായോ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
