ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 40 കാരി ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡബ്ലിൻ 6 ഡബ്ല്യുവിലെ ടെറനൂർ ക്രോസിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 10 നും 10.30 നും ഈ മേഖലവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ്ക്യാം പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

