ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്ലൈനാമിലെ ഫെയ്സ്ടൗൺ റോഡിൽ ആയിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടത്.
43 ഉം 47 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാരെയും 70 വയസ്സുള്ള സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് 70 കാരിയെ വിട്ടയച്ചു. പുരുഷന്മാർ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആളുകളുടെ ജീവൻ അപായപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇവർ സ്ഥലത്ത് സ്ഫോടകവസ്തുക്കൾ കൊണ്ടിട്ടത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
Discussion about this post

